കോഴിക്കോട്:വൈദ്യുതാഘാതമേറ്റ് കുറ്റിക്കാട്ടൂരിൽ യുവാവ് മരിച്ചു.ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്.കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്യവേ ഇന്ധനം തീർന്നതിനെ തുടർന്ന് മഴ നനയാതിരിക്കാൻ സമീപത്തുള്ള കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ഷോർട്ട് സർക്യൂട്ട് ആണ് മരണകാരണമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.