തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ക്ഷേത്രത്തിൽ തുലാഭാരം നടത്തി.
തൃശ്ശൂർ പുറപ്പള്ളി കാവ് ഭഗവതി ക്ഷേത്രത്തിൽ 75 കിലോ പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം.
കഴിഞ്ഞ നിയമസഭാ ലോകസഭ തെരഞ്ഞെടുപ്പിനിടെ പ്രവർത്തകർ നേർന്ന വഴിപാടാണെന്നും അവരുടെ ആഗ്രഹ പ്രകാരമാണ് ക്ഷേത്രത്തിൽ തുലാഭാരം നടത്തിയതെന്നും വി ഡി സതീശൻ പറഞ്ഞു .
വഴിപാടിന് ശേഷം ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രം പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു.തുടർന്ന് ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.