ഇ പി ജയരാജൻ വധശ്രമ കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ

തിരുവനന്തപുരം : ഇ പി ജയരാജൻ വധശ്രമ കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി.
കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഉത്തരവ് നൽകിയത്.
ഇ.പി ജയരാജനെ വധിക്കാൻ കെ.സുധാകരൻ പ്രതികളുമായി തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയെന്ന തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നടത്താൻ വേണ്ട തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയാണ് കോടതി സുധാകരനെ കുറ്റവിമുക്തൻ ആക്കിയത്.

സമാന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ജ​യ​രാ​ജ​നെ 1995 ഏ​പ്രി​ൽ 12-ന്​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. ജ​യ​രാ​ജ​ൻ ഛ​ണ്ഡി​ഗ​ഢി​ൽ​നി​ന്ന് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​​ൾ ആ​ന്ധ്ര​യി​ലെ ഓ​ഗോ​ളി​ൽ വെ​ച്ചാ​യിരുന്നു സം​ഭ​വം. ട്രെ​യി​നി​ലെ വാ​ഷ് ബേ​സി​നി​ൽ മു​ഖം ക​ഴു​കു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി വി​ക്രം​ചാ​ലി​ൽ ശ​ശി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ കേ​സ്.