സംസ്ഥാനത്ത് വീണ്ടും ബാർകോഴയോ? മദ്യനയത്തിലെ ഇളവിന് ഓരോ അംഗവും രണ്ടര ലക്ഷം രൂപ നൽകണമോ?

ഇടുക്കി : മദ്യനയത്തിലെ ഇളവിന് പ്രത്യുപകാരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന നേതാവ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവും ഇടുക്കി ജില്ല പ്രസിഡന്റുമായ
അനുമോനാണ് മറ്റ് അംഗങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചത്.സംഘടനയിൽ അംഗമായവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശം എത്തിയത്.

കൊച്ചിയിൽ നടന്ന ബാർ ഉടമകളുടെ സംഘടനയുടെ എക്സിക്യൂട്ടിവ് യോ​ഗ സ്ഥലത്തു നിന്നാണ് ശബ്ദ സന്ദേശമയക്കുന്നതെന്നും അനിമോൻ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.


സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും അനിമോന്റെ ശബ്ദസന്ദേശത്തിൽ.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും രാത്രി 11 മണി എന്നത് 12 ലേക്ക് ആക്കാൻ ഒരാൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നു ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശം.
അതേസമയം ശബ്ദരേഖ പുറത്തു വന്നത് അനിമോൻ നിഷേധിച്ചില്ല. കൊച്ചിയിൽ സംഘടനയുടെ യോ​ഗം നടന്നതായി പ്രസിഡന്റ് വി സുനിൽ കുമാർ സമ്മതിച്ചു. എന്നാൽ പണപ്പിരിവിനു നിർദ്ദേശം നൽകിയിട്ടില്ലെന്നു വ്യക്തമാക്കി.