കൈക്കൂലി ; വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കഠിന തടവും പിഴയും.

കോട്ടയം: കൈക്കൂലി വാങ്ങി പിടിയിലായ റവന്യൂ ഉദ്യോഗസ്ഥന് കഠിനതടവും പിഴയും.
കോട്ടയം മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റ്റി.റെജിയെ ആണ് കോട്ടയം വിജിലൻസ് കോടതി മൂന്ന് വർഷംകഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു.


വസ്തു പോക്ക് വരവ് ചെയ്യുന്നതിന് പരാതിക്കാരിയുടെ കൈയ്യിൽ നിന്നും 50000രൂപ കൈക്കൂലി വാങ്ങവേയാണ് മൂന്നിലവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റ്റി.റെജിയെ വിജിലൻസ് പിടികൂടിയത്.

പോലീസ് ഇൻസ്പെക്ടർമാരായിരുന്ന റിജോ.പി.ജോസഫ്,കെ.എൻ.രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം നടത്തി ഡി.വൈ.എസ്.പി. വിദ്യാധരനാണ് കുറ്റപത്രം സമർപ്പിച്ചത്.