പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ ജാഗ്രതൈ ; തൃശ്ശൂരിൽ ഹോട്ടലുകളിൽ വ്യാപക പരിശോധന

തൃശൂർ: കോർപ്പറേഷൻ പരിധിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 26 ഹോട്ടലുകൾ നടത്തിയ പരിശോധനയിൽ 9 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.


തൃശ്ശൂരിലെ വിഘ്നേശ്വരാ ഹോട്ടൽ, ചുരുട്ടി ടി ഷോപ്പ്, റോയൽ ഹോട്ടൽ, പാർക്ക് ഹോട്ടൽ, കുക്കഡോ ഹോട്ടൽ. തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
പൊറോട്ട, ബിരിയാണി, കോഴിമുട്ട, ചിക്കൻ, മീൻ തുടങ്ങിയ പഴകിയ ഭക്ഷ്യവസ്തുക്കൾ ആണ് ഹോട്ടലുകളിൽ നിന്ന് പിടികൂടിയത്.
തൃശ്ശൂർ പെരിങ്ങനത്തെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് യുവതി മരണമടയിരുന്നു. അവിടെനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേർക്ക് ഭക്ഷ്യബാധയേറ്റു ചികിത്സയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.