കൊച്ചി : മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ഷോൺ ജോർജ്.
എക്സാലോജിക്ക് കൺസൾട്ടിങ്ങിന്റെ പേരിൽ അബുദുബി നാഷണൽ ബാങ്കിൽ വീണ തൈക്കണ്ടിയും മുൻ ഭർത്താവും ചേർന്നെടുത്ത അക്കൗണ്ടിൽ വിവാദ കമ്പനികളിൽ നിന്ന് ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വിദേശ പണം വന്നതായും,പിന്നീട് ആ പണം അബുദാബി ബാങ്കിൽ നിന്ന് അമേരിക്കയിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് പോയെന്നും
ഷോൺ ജോർജ് വെളിപ്പെടുത്തി.
വിവാദ കമ്പനിയായ “ലാവലിൻ” ഒരിടപാടിൽ മാത്രം നൽകിയത് മൂന്നു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഡോളർ ആണെന്നും ഷോൺ ജോർജ് പറഞ്ഞു. ന്യൂസ് ചാനലിലെ ചർച്ചയിലാണ് ഷോൺ ജോർജിന്റെ പ്രതികരണം.
2016 ൽ തുടങ്ങിയ അക്കൗണ്ട് 2020 ക്ലോസ് ചെയ്തതായും ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയന്റെ മകൻ ജോലി ചെയ്യുന്നതും ഇതേ ബാങ്കിൽ തന്നെയെന്നും അദ്ദേഹം പറഞ്ഞു. പറയുന്നത് വസ്തുതാ വിരുദ്ധമാണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കാനും ഷോൺ ജോർജ് വെല്ലുവിളിച്ചു.