തൃശ്ശൂർ : രാഷ്ട്രീയത്തിലും സൂപ്പർസ്റ്റാർ ആകാൻ സുരേഷ് ഗോപി. തൃശൂരില്‍ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു.
കേരളത്തില്‍ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന എ ക്ലാസ്സ് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും.
തൃശൂരില്‍ മുൻമന്ത്രി കൂടിയായ സുനില്‍ കുമാറിനെക്കാൾ 27500 ത്തോളം വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്. പോസ്റ്റൽ വോട്ട് എണ്ണിയ സമയത്ത് എല്‍.ഡി.എഫും, യു.ഡി.എഫും ലീഡ് ചെയ്ത മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് നില ഉയർത്തിയത്. തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്.
തിരുവനന്തപുരത്ത് ശശി തരൂരിനേക്കാൾ 4000 വോട്ടുകള്‍ക്ക് മുന്നിലാണ് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ. പോസ്റ്റൽ വോട്ടുകൾ എണ്ണിയ സമയത്ത് മാത്രമായിരുന്നു എൽഡിഎഫിന് മേൽകൈ ഉണ്ടായിരുന്നത്