സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് ; തീരുമാനമെടുത്തത് നരേന്ദ്രമോദി

തിരുവനന്തപുരം : രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമം. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്.
ഇന്ന് രാവിലെ മുതൽ ആരംഭിച്ച രാക്ഷ്ട്രീയ അനിശ്ചിതങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സുരേഷ് ഗോപി തന്നെയാണ് കേന്ദ്രമന്ത്രി പദം ലഭിച്ച വിവരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നരേന്ദ്ര മോദി നേരിട്ട് തന്നെ വിളിച്ച് പറഞ്ഞതാണെന്നും സുരേഷ് ഗോപി പറഞ്ഞു. യാത്രാവേളയിൽ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇതുവരെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. ബാംഗ്ലൂർ വഴിയാണ് ഡൽഹിയിലെത്തുന്നത്. സുരേഷ് ഗോപിയുടെ മകൾ നെടുമ്പാശ്ശേരിയിൽ നിന്ന് ബാംഗ്ലൂരിലെത്തി കുടുംബത്തോടൊപ്പം ചേരും.