സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലേക്ക്

ന്യൂഡൽഹി : നരേന്ദ്രമോദി മൂന്നാം സർക്കാരിൽ സംസ്ഥാനത്തു നിന്ന് രണ്ട് മന്ത്രിമാരെന്ന് സൂചന.
തൃശ്ശൂരിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായ ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലേക്ക്.
വാജ്പേയ് സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന ഒ രാജഗോപാലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ജോർജ് കുര്യൻ.
ഭാരതീയ ജനതാ പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച നേതാവാണ് ജോർജ് കുര്യൻ.
ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയുടെ വേരോട്ടം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ബിജെപിക്ക് വേണ്ടി വാർത്താചാനലുകളിൽ വസ്തുതകൾ നിരത്തി അതിശക്തമായി വാദിക്കുന്ന നേതാവ് കൂടിയാണ് ജോർജ് കുര്യൻ.