കൊച്ചി : വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശ് സ്വദേശി സെത് മുല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. യാത്രക്കാരൻ എത്തിയത് അബുദാബിയിലേക്ക് പോകാൻ.
പിടിയിലായ സെത് മുല്ലയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗ്ലാദേശ്, രോഹിംഗ്യൻ സ്വദേശികൾ വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് രാജ്യത്ത് താമസിച്ചു വരുന്നതായുള്ള ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ സെത് മുല്ല പിടിയിൽ ആയിരിക്കുന്നത്.
Prev Post