സൗമ്യനായ ഫുട്ബോളറും കോച്ചുമായാ ടി കെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി : ഫുട്ബോൾ താരവും കോച്ചുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. 

സന്തോഷ് ട്രോഫിയിൽ കേരളത്തിനും ബംഗാളിനും വേണ്ടി കളിച്ചിട്ടുള്ള ടി കെ ചാത്തുണ്ണി 1990-ൽ പരിശീലനരംഗത്തേക്ക് കടന്നു.

എഫ്‌സി കൊച്ചിൻ,ഡെമ്പോ എസ്‌സി, 
സാൽഗോക്കർ എഫ്‌സി,മോഹൻ ബഗാൻ എസ്‌സി,ചർച്ചിൽ ബ്രദേഴ്‌സ് എസ്‌സി,ചിരാഗ് യുണൈറ്റഡ് ക്ലബ് കേരള എഫ്‌സി തുടങ്ങി രാജ്യത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.