സ്റ്റേഷനിൽ പോലീസുകാർ തമ്മിലടിച്ചു ; രണ്ടുപേർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സിപിഎം മാരായ സുധീഷ് ബോസ്കോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് പി നടപടി സ്വീകരിച്ചത്.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത് അടിപിടിക്കിടെ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
സംഭവം അന്വേഷിക്കാൻ കോട്ടയം എസ്.പി കാർത്തിക് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.