കോളേജ് ഓഫ് എൻജിനീയറിങിൽ ട്രേഡ്‌സ്മാൻ ഒഴിവ്

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനീയറിങിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്‌സ് ട്രേഡിൽ THSLC ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ National Trade Certificate (NTC) ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ Kerala Government Certificate in Engineering Examination (KGCE) ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ Vocational Higher Secondary Certificate Course (VHSE) ജയം (Electronics and Communication Engineering Equivalent) ആണ് യോഗ്യത. പ്രായപരിധി :- 18-45 വയസ്.

എഴുത്തുപരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 നു രാവിലെ 10ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഉയർന്ന യോഗ്യത (Diploma/B.Tech/M.Tech) ഉളളവരേയും പരിഗണിക്കും. അപേക്ഷഫോമിന്റെ മാതൃക www.cet.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.