തിരുവല്ല: പീഡനക്കേസ് പ്രതിയെ സിപിഎം തിരിച്ചെടുത്തു. വിവാഹിതയായ സ്ത്രീയെ ഗർഭിണിയാക്കിയ കേസിൽ പാർട്ടി പുറത്താക്കിയ തിരുവല്ലയിലെ പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സി സി സജിമോനെയാണ് പാർട്ടി തിരിച്ചെടുത്തത് .
2022 വനിതാ നേതാവിനെ ലഹരിമരുന്ന് നൽകി നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്.
പുറത്താക്കൽ നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയതോടെയാണ് തിരിച്ചെടുത്തത്. ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്നാണ് കണ്ട്രോൾ കമ്മീഷൻ തീരുമാനം തിരുവല്ലയിലെ പാർട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാനുള്ള ചരടുകൾ വലിച്ചത്.