തിരുവനന്തപുരം : മൂന്നു വയസ്സുകാരനെ പൊള്ളലേൽപ്പിച്ച് അമ്മയുടെ രണ്ടാനച്ഛന്.
മൂന്നു വയസ്സുകാരന്റെ ദേഹത്ത് ചൂട് ചായ ഒഴിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയോട് ക്രൂരകൃത്യം ചെയ്തത് . വട്ടിയൂർക്കാവ് ദമ്പതികളുടെ കുട്ടിക്കാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടിയെ നോക്കാനായി മുത്തശ്ശിയെ ഏൽപ്പിക്കുകയായിരുന്നു പതിവ്. ആ സമയങ്ങളിൽ കുട്ടിയെ നിരന്തരമായി ഇയാൾ ഉപദ്രവിക്കുമായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടി മൊഴിമാറ്റി പറഞ്ഞതിനാൽ മുത്തച്ഛനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. കുട്ടിയുടെ മാതാവ് പരാതിയുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ ഇന്ന് കേസെടുക്കും എന്നാണ് ലഭ്യമായ വിവരം.