മുളിയാർ എൻഡോസൾഫാൻ പുനരധിവാസം: സഹജീവനം സ്നേഹ ഗ്രാമം പ്രവർത്തനം തുടങ്ങി

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ സാമൂഹിക നീതി വകുപ്പ് മുളിയാറിൽ ആരംഭിച്ച സഹജീവനം സ്നേഹ ഗ്രാമം പ്രവർത്തനമാരംഭിച്ചു. മെഡിക്കൽ ഓഫീസറുടെ സേവനവും ഫിസിയോതെറാപ്പി, ക്ലിനിക്കൽ സൈക്കോളജി സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളും തിങ്കളാഴ്ച മുതൽ ആരംഭിച്ചു.

ഇരുപതോളം കുട്ടികളെ തിങ്കളാഴ്ച ചികിത്സിച്ചു മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ജില്ലാ സാമൂഹികനീതി ഓഫീസർ ആര്യ പി.രാജ് തുടങ്ങിയവർ സഹജീവനം സ്നേഹ ഗ്രാമം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. എല്ലാ ദിവസവും സഹജീവനം സ്നേഹ ഗ്രാമത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സ ലഭ്യമാകും.