കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ചിന്റെ പീഡനം ; റിപ്പോർട്ട് തേടി ഓംബുഡ്സ്മാൻ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് മനുവിന്റെ പീഡന പരമ്പരയിൽ റിപ്പോർട്ട് തേടി ഓംബുഡ്സ്മാൻ ജസ്റ്റിസ് ആനി ജോൺ. തുടർനടപടി റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉണ്ടാകും.
നിലവിൽ കെ സി എ യിൽ നിന്ന് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ആനി ജോൺ വ്യക്തമാക്കി. പുറത്തുവന്ന ഞെട്ടിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം തേടിയതെന്നും ജസ്റ്റിസ് പറഞ്ഞു.
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കോച്ച് മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
വാർത്താമാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നായിരുന്നു മനുഷ്യാവകാശ കമ്മീഷനും കേസെടുത്തത്.