ആലപ്പുഴ : ഗതാഗത നിയമലംഘനത്തിന് ലൈസൻസ് റദ്ദാക്കിയ സഞ്ജു ടെക്കി
സർക്കാർ സ്കൂളിൽ മുഖ്യാതിഥി.
മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിൽ കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിലാണ് മുഖ്യ അതിഥിയായി സഞ്ജു ടെക്കിയെ ക്ഷണിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ സിപിഎം ജില്ലാ പഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ.
റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരെ കേസുണ്ട്. കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിന് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു.
നിരന്തരമായി റോഡ് ഗതാഗത നിയമങ്ങൾ തെറ്റിച്ച് വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയകൾ വഴി പുറത്തുവിട്ടിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു .
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും സഞ്ജു ടെക്കിക്കെയുടെ ആവർത്തിച്ചുള്ള നിയമലംഘനത്തിനെതിരെ രംഗത്തെത്തിയിരുന്നു