കൊല്ലം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച മുന്നണിപ്പോരാളിയായിരുന്നു ഇഞ്ചയ്ക്കൽ ബഷീറെന്ന് ചിന്നക്കട ടൗൺ മസ്ജിദ് ഇമാം ഹാഫിസ് അബ്ദുൽ ജവാദ് മന്നാനി. ലഹരി നിർമാർജന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ.എൻ.എസ്.ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന ഇഞ്ചയ്ക്കൽ ബഷീർ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെ ചിന്നക്കടയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. പത്ത് മിനിട്ടോളം അപകടസ്ഥലത്ത് കിടക്കേണ്ടി വന്ന അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിയ്ക്കുന്നതിന് ധൈര്യം കാട്ടിയ ജൂലിയാന, ദേവീ കൃഷ്ണൻ, അനിൽ അമീർ സുൽത്താൻ എന്നിവരെ യോഗം ആദരിച്ചു. എൽ.എൻ.എസ്. ജില്ലാ പ്രസിഡൻ്റ് എം.എം. സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.എം.കെ. കാഞ്ഞിയൂർ, ഒ.കെ. കുഞ്ഞിക്കോമു മാഷ്, സംസ്ഥാന സെക്രട്ടറി കാട്ടൂർ ബഷീർ, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മീരാറാണി, കർബല ട്രസ്റ്റ് സെക്രട്ടറി മണക്കാട് നജിമുദ്ദീൻ, മുൻ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ സുകുമാരൻ, പെരിനാട് ഗ്രാമ പഞ്ചായത്ത് അംഗം പ്രസന്ന പയസ്, നഹാസ് കൊരണ്ടിപ്പള്ളി, ബഥനി സ്കൂൾ മാനേജർ യോഹന്നാൻ കുട്ടി, മുഹമ്മദ് സുഹൈൽ, അഡ്വ. സുബ്രഹ്മണ്യൻ, എം.കമാലുദ്ദീൻ, ബദർപള്ളിമുക്ക്, യൂനുസ് ചിറ്റുമൂല, മജീദ് മാരാരിത്തോട്ടം, ബ്രൈറ്റ് സൈഫുദ്ദീൻ, സക്കീന, സുലൈമാൻ കുന്നത്തൂർ, എന്നിവർ സംസാരിച്ചു.
Next Post