മെഡിക്കൽ കോളജിന്റെ അനാസ്ഥ; രോഗി ലിഫ്റ്റിൽ കുടുങ്ങിയത് 48 മണിക്കൂർ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലും,സൂപ്രണ്ടും നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് മൂന്നുപേർക്ക് സസ്പെൻഷൻ നൽകിയത്.
കഴിഞ്ഞദിവസം ഒ പി വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ തിരുമല സ്വദേശി രവിയാണ് 44 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത്.
മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ മുറിയോട് ചേർന്നുള്ള ലിഫ്റ്റിലാണ് സംഭവം നടന്നത്. ലിഫ്റ്റിൽ  കുടുങ്ങിയതിനുശേഷം നിരവധിതവണ എമർജൻസി ബെൽ  മുഴക്കിയിട്ടും ആരും വന്നില്ലെന്ന് തിരുമല സ്വദേശി രവി പറഞ്ഞു. പ്രാഥമിക കൃത്യങ്ങൾ പോലും ലിഫ്റ്റിനുള്ളിൽ വച്ച് നടത്തേണ്ട അവസ്ഥ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.