കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്‍ (ജെ.എം.എ) ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന സെക്രട്ടറി എം.മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുന്‍പുണ്ടായിരുന്ന പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുന:സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് നിവേദനം നൽകാൻ സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെടാൻ ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ജില്ല കോർഡിനേറ്റർ പി.ടി.നിസാറിനെ പ്രസിഡന്റ് ആയും
സുനില്‍ കുമാര്‍.എം,ജെസ്സി,സി.ജി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായി പി.കെ.ജയചന്ദ്രന്‍,അനീസ.എ.കെ
എന്നിവരെയും തിരഞ്ഞെടുത്തു.