സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; നവജാത ശിശുക്കൾക്കും വാക്സിൻ ലഭ്യമല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മഞ്ഞപ്പിത്ത വാക്സിൻ ക്ഷാമം.നിർമ്മിതാക്കൾ വാക്സിൻ നിർമ്മാണം നിർത്തിവെച്ചതാണ് ക്ഷാമത്തിന് കാരണം.സർക്കാർ സ്വകാര്യ ആശുപത്രിയിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ കിട്ടാനില്ല. ക്ഷാമം കാരണം നവജാത ശിശുക്കൾക്കും വാക്സിൻ നൽകാനാകുന്നില്ല. സംസ്ഥാനത്ത് ഈ വർഷം 31 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടത്. നവജാതശിശുക്കൾക്കും വിദേശത്തേക്ക് പോകുന്നവർക്കും ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർബന്ധമാണ്.
വാക്സിൻ സ്റ്റോക്കുള്ള കമ്പനികൾ അമിത വില ഈടാക്കിയാണ് വാക്സിൻ നൽകുന്നതെന്നും ആരോപണം.
വാക്സിൻ പുനർനിർമ്മാണത്തിനായി സർക്കാർ ഇടപെടണമെന്നും, കരിഞ്ചന്തയിലെ കൊള്ള അവസാനിപ്പിക്കണമെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത്