തിരുവനന്തപുരം : മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെ പോലീസ് അമ്പലത്തിൽ കയറി കസ്റ്റഡിയിൽ എടുത്തതായി പരാതി. പോലീസിനെതിരെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അരുൺ പോറ്റി മുൻപ് ജോലി ചെയ്തിരുന്ന ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുൻപ് ജോലി ചെയ്ത അമ്പലത്തിലെ സെക്രട്ടറിയുടെ വ്യക്തിവിരോധമാണ് തന്റെ അറസ്റ്റിലേക്ക് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയത്ത് ആയിരുന്നു അരുൺ പോറ്റിയ കൈവിലങ്ങ് വച്ച് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്
പോലീസിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അരുൺ പോറ്റി പറഞ്ഞു.