വയനാട് : സംസ്ഥാനത്ത് കനത്ത മഴയില്‍ വയനാട് ചൂരല്‍മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു വയസ്സുള്ള കുട്ടിയുടേത് ഉൾപ്പെടെ 19 മൃതദേഹങ്ങൾ കണ്ടെത്തി.
മുണ്ടക്കൈ പ്രദേശത്ത് മാത്രം നൂറോളം കുടുംബങ്ങളെ കാണാനില്ല.ഹാരിസൺ പ്ലാന്റിലെ 10 തൊഴിലാളികളെയും കാണാനില്ലെന്ന് മാനേജർ അറിയിച്ചു. ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽ കുടുങ്ങിയതായി ടി എം സിദ്ദീഖ് എംഎൽഎ പറഞ്ഞു.
മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു.
ഉരുൾപൊട്ടലിൽ
എൻ ടി ആർ എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാദൗത്യം ആരംഭിച്ചു. വ്യോമസേനയുടെ നേതൃത്വത്തിലുള്ള സംഘം സുലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ടതായും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.