ലാൽ ബഹദൂർ സ്റ്റേഡിയത്തിന്റെ പരിസരം; ലഹരി മാഫിയുടെ കേന്ദ്രമാകുന്നു : എം എം സഞ്ജീവ് കുമാർ

കൊല്ലം: ലഹരി മാഫിയയുടെ അഴിഞ്ഞാട്ട കേന്ദ്രമായി ക്യു.എ.സി. റോഡും ലാൽ ബഹദൂർ സ്റ്റേഡിയവും മാറുന്നത് തടയാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ പ്രസിഡന്റ്‌ എം എം സഞ്ജീവ് കുമാർ പറഞ്ഞു.
ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും ലഹരി വിരുദ്ധ പ്രതിജ്ഞ ചടങ്ങിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമവും പിടിച്ചുപറിയും തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മെച്ചപ്പെട്ട പോലീസ് വിന്യാസം ഉടൻ നടത്തണമെന്നും നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ആശങ്ക ഉടൻ അകറ്റണമെന്നും എം.എം. സഞ്ജീവ് കുമാർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി നഹാസ് കൊരണ്ടിപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ബദറുദ്ദീൻ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. എൽ.എൻ.എസ്. വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മീരാ റാണി, നിലാമുദീൻ മുസ്‌ലിയാർ, നജീബ്, ഷാഫി, അൻസീൽ, ബിനു, ഷാനവാസ് എന്നിവർ സംസാരിച്ചു.