വയനാട് : തീരാത്ത നൊമ്പരമായി വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 ഓളം കുട്ടികൾ മരണപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വെള്ളാർമല സ്കൂൾ പൂർണ്ണമായും തകർന്നതായും, ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് സ്കൂളിലെത്താതെ അധ്യായനത്തിന് സൗകര്യം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 298 മൃതദേഹങ്ങളാണ്. മുന്നൂറോളം പേരെ കാണാതായതായും ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ന് പുലർച്ചെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കനത്ത മഴയ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
കഡാവർ ഡോഗിന്റെയും ട്രോണുകളുടെയും സഹായത്തോടെ ആറ് സോണുകളായി തിരിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്. മണ്ണിനടിയിൽ മൂടപ്പെട്ട മനുഷ്യശരീരങ്ങൾ കണ്ടെത്തുന്നതിനെയാണ് പോലീസ് കഡാവർ ഡോഗിന്റെ സേവനം ഉപയോഗിക്കുന്നത്.
ചാലിയാർ പുഴയിലും തീരപ്രദേശത്തും രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടന്നു വരികയാണ്. കൂടുതൽ സന്നദ്ധ പ്രവർത്തകർ ചാലിയാർ പുഴയുടെ തീരത്ത് എത്തിച്ചേർന്നിട്ടുണ്ട്.