വയനാട് : മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് നാലു പേർ. പടവെട്ടിക്കുന്നിൽ നിന്നാണ് ഒറ്റപ്പെട്ട ഒരു കുടുംബത്തിലെ നാലു ജീവനുകളെ കണ്ടെത്തിയത്. കണ്ടെത്തിയവരിൽ ഒരാൾക്ക് കാലിന് ഗുരുതര പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവന്നു. നാല് ദിവസത്തെ കൊടും തണുപ്പിനെയും വന്യജീവികളെയും അതിജീച്ചാണ് കുടുംബം മലമുകളിൽ കഴിഞ്ഞു വന്നിരുന്നത്. ആഹാരവും വെള്ളവും ലഭിക്കാത്തതിനാൽ അവശരായ കുടുംബത്തെ
പുറത്തെത്തിക്കുന്നതിന് വേണ്ടി എയർ ലിഫ്റ്റിങ് നടപടികൾ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിലെ അയൽവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുടുംബത്തെ കണ്ടെത്തിയത്.