കൊല്ലം : കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. അപകടത്തിൽ കൊല്ലം സ്വദേശിയായ പാപ്പച്ചൻ ആണ് കൊല്ലപ്പെട്ടത്.മെയ് 26നായിരുന്നു സംഭവം നടന്നത്.
മരണപ്പെട്ട പാപ്പച്ചന്റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാൻ സ്വകാര്യ ബാങ്ക് മാനേജർ സരിതയാണ് കൊട്ടേഷൻ നൽകിയത്. കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അനുമോന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി.
ബിഎസ്എൻഎൽ റിട്ടയേർഡ് എൻജിനീയർ സി പാപ്പച്ചനെയാണ് ആശ്രമം മൈതാനത്തിന് സമീപത്ത് വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്.
സ്വകാര്യ ബാങ്കിലെ നിക്ഷേപം തട്ടിയെടുക്കുന്നതിനുവേണ്ടി വനിതാ മാനേജർ സരിത നൽകിയ കൊട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയത്. വാഹനം ഇടിച്ച് പാപ്പച്ചനെ കൊലപ്പെടുത്തിയതിനു ശേഷം മദ്യ ലഹരിയിലായതിനാലാണ് അപകടമുണ്ടയതെന്ന് വരുത്തി തീർക്കാൻ കാറിൽ ഉണ്ടായിരുന്നവർ ശ്രമിച്ചിരുന്നു.
സ്വകാര്യ വനിതാ ബാങ്ക് മാനേജർ സരിത 18 ലക്ഷം രൂപയ്ക്കാണ് അനുമോന് കൊട്ടേഷൻ നൽകിയത്. കൊട്ടേഷൻ ഏറ്റെടുത്ത അനുമോന്റെ നേതൃത്വത്തിലുള്ള സംഘം പാപ്പച്ചനെ വിളിച്ചുവരുത്തി അപകടത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.