പ്രധാനമന്ത്രി വയനാട് ദുരന്തമുഖത്ത്

വയനാട് : വയനാട് ദുരന്ത മേഖല സന്ദർശിച്ച് പ്രധാനമന്ത്രി.
11 20ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗ്ഗം 12 മണിയുടെ കൽപ്പറ്റയിൽ എത്തി . അവിടെനിന്ന്  റോഡ് മാർഗ്ഗമാണ് പ്രധാനമന്ത്രി ദുരന്ത മേഖലകൾ സന്ദർശിച്ചത് .
ദുരന്തബാധിതർ കഴിയുന്ന ക്യാമ്പുകളളിലും , അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആശുപത്രികളും സന്ദർശിക്കും.
തുടർന്ന് നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തായിരിക്കും പ്രധാനമന്ത്രിയുടെ മടക്കം.
പ്രധാനമന്ത്രിയുടെ സന്ദർശനം കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് സംസ്ഥാനം.
പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി എസ്പിജി സംഘം വയനാട് ദുരന്ത മേഖലയിലെത്തി പ്രാരംഭ സുരക്ഷ പരിശോധനകൾ നടത്തിയിരുന്നു.
വയനാടിന്റെ പുനർനവീകരകരണത്തിന്
2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന്  പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.