ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വാടക അനുവദിച്ച് സർക്കാർ

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി സംസ്ഥാന സർക്കാർ. അടിയന്തര സഹായമായി പതിനായിരം രൂപ ധനസഹായം കൊടുത്തു തുടങ്ങി. ബാങ്ക് അക്കൗണ്ട് നമ്പർ വഴി ആണ് പണം നൽകുന്നത്.
വാടക വീടുകളിലേക്ക് മാറി താമസിക്കുന്നവർക്ക് വാടകയിനത്തിൽ 6000 രൂപ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബന്ധുക്കളുടെ വീടുകളിലേക്ക് മാറി താമസിക്കുന്നവർക്ക് പണം നൽകും. അതേസമയം സൗജന്യമായി ലഭിക്കുന്ന താമസ സൗകര്യത്തിലേക്ക് മാറുന്നവർക്ക് പണം ലഭിക്കുകയില്ല. മുഴുവൻ സ്പോൺസർഷിപ്പ് കിട്ടിയവർക്കും പണം ലഭിക്കുകയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് വാടക തുക നൽകുന്നത്.