അർജുനായുള്ള തെരച്ചിൽ ഉടൻ ആരംഭിക്കും

അർജുനെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു

കർണാടക : ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും.
നാവികസേനയുടെ 15 അംഗങ്ങളും
എൻ ടി ആർ എഫിന്റെ സംഘാംഗങ്ങളും ഈശ്വരർ മാൽപ്പയുടെ സംഘവും ചേർന്നാണ് ഇന്ന് പരിശോധന നടത്തുക. അടയാളപ്പെടുത്തിയ സ്ഥലത്ത് ആയിരിക്കും പരിശോധന നടത്തുക.ലോറിയുണ്ടോ എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഭാരമുള്ള വസ്തുക്കൾ ഉയർത്താനുള്ള ക്രെയിൻ ഇന്ന് എത്തിക്കുമെന്ന് കാർവാർ എംഎൽഎ അറിയിച്ചു.
നാവികസേനാംഗങ്ങൾക്ക് ഓഗസ്റ്റ് 15ന്റെ പരേഡിൽ പങ്കെടുക്കേണ്ടതിനാലാണ് കഴിഞ്ഞ ദിവസം തെരച്ചിൽ നിർത്തിവെച്ചത്.