പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ അദാലത്ത് ആലപ്പുഴ

ആലപ്പുഴ : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ, നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെൻഡർ പാർക്ക് ഹാളിൽ (ജനറൽ ആശുപത്രിക്ക് സമീപം) സെപ്റ്റംബർ 3ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെയും സെപ്റ്റംബർ 4 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും നടത്തുന്ന അദാലത്തിന് കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ.വാസു എന്നിവർ നേതൃത്വം നൽകും.

പട്ടികജാതി പട്ടികഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും, എതിർകക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേൾക്കുന്നതാണ്. അതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. അദാലത്തിൽ പോലീസ്, റവന്യു, കൃഷി, പഞ്ചായത്ത്, പട്ടികജാതി/ പട്ടികവർഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കും