ഹേമ കമ്മറ്റി റിപ്പോർട്ട് ; നടി രഞ്ജിനിയുടെ ഹർജി തള്ളി ഹൈക്കോടതി

എറണാകുളം : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. നടി രഞ്ജിനിയുടെ തടസ്സഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനു മുമ്പ് തനിക്ക് നൽകണമെന്ന് കാണിച്ചുകൊണ്ടാണ് ഹൈക്കോടതിയിൽ രഞ്ജിനി ഹർജി നൽകിയത്.
മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് വിവരാവകാശ നിയമ പ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് നടി രഞ്ജിനി ഈ ആവശ്യവും ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാർ റിപ്പോർട്ട് പുറത്തുവിടാതെ ഹൈക്കോടതിയുടെ വിധിക്കായി കാത്തിരുന്നത്.
ഹർജിക്കാരിക്ക് എന്തെങ്കിലും ആകുലതകൾ ഉണ്ടെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അതേസമയം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അനുകൂലമായതോടെ ഇന്ന് അഞ്ചുമണിക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന് സാംസ്കാരികവകുപ്പ് അറിയിച്ചതായിട്ടാണ് ലഭ്യമായ വിവരങ്ങൾ.