രഞ്ജിനിയുടെ ഹർജി ഡിവിഷൻ ബെഞ്ചിന് പുറമേ സിംഗിൾ ബെഞ്ചും തള്ളി

എറണാകുളം : രഞ്ജിനിയുടെ ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചില്ല.കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ തടസഹാർജി ഇന്ന് രാവിലെ തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാരിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് രഞ്ജിനി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിക്കാൻ പോലും തയ്യാറാകാതെ തടസഹർജി മാറ്റിവെക്കുകയായിരുന്നു ജസ്റ്റിസ് വി ജി ആരുൺ.
അതേസമയം ഡബ്ല്യുസിസി യിലെ അംഗമായ രഞ്ജിനിയുടെ അവസാന നിമിഷത്തെ മനംമാറ്റം
ചില ഗൂഡശക്തികളുടെ പിന്നാമ്പുറ കളികൾ ആണെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.
റിപ്പോർട്ട് പുറത്താകുമ്പോൾ സിനിമാ മേഖലയിലെ ഒളിച്ചു കളികൾ പുറത്താകുമെന്ന വേവലാതികൾ കൊണ്ടാണ് ചിലർ ഇതിന് തടസ്സം നിൽക്കുന്നതെന്നും അവർ വ്യക്തമാക്കി.
പുതുമുഖം നടിമാർ ഉൾപ്പെടെ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ നിരവധി നടിമാർ ഹേമ കമ്മീഷന് മുൻപാകെ മൊഴി നൽകിയിരുന്നു.
അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും നാല് വർഷമാണ് സർക്കാരിന്റെ ചുവപ്പുനാടയിൽ കുടുങ്ങി പുറം വെളിച്ചം കാണാതെ ഇരുട്ടു മുറിയിൽ കഴിയേണ്ടി വന്നത്.