ഹേമ കമ്മിറ്റി റിപ്പോർട്ട് ; മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതി നൽകി

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിവാദ അലയൊലികൾ സംസ്ഥാന രാക്ഷ്ട്രീയത്തിലേയ്ക്കും.
കെ ബി ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ്‌ രംഗത്ത്. ഹേമ കമ്മിറ്റിയിൽ പരാമർശിച്ച 15 അംഗ ഗൂഡസംഘത്തിൽ ഉൾപ്പെട്ടയാളാണ് മന്ത്രി ഗണേഷ് കുമാറെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.
ഗണേഷ് കുമാറിന്റെ പങ്കിനെക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്.

മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ട് അതിന്റെ സത്യാവസ്ഥ പുറം ലോകം അറിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതി ഡിജിപി അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി