തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനി തസ്മിതിനെ (13) ട്രെയിനിൽ കണ്ടതായി സഹയാത്രക്കാരി. സഹോദരങ്ങളോടൊപ്പം വഴക്കിട്ട പെൺകുട്ടിയെ മാതാവ് അടിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട് വിട്ടത് .
കഴക്കൂട്ടത്ത് നിന്ന് പ്രൈവറ്റ് ബസ്സിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടി
12 30ന് ഉള്ള കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ കയറി യാത്രചെയ്യുകയായിരുന്നു.
ട്രെയിനിൽ ഇരുന്ന് കരയുകയായിരുന്നു പെൺകുട്ടിയെ സഹയാത്രക്കാരി ശ്രദ്ധിക്കുകയും
പെൺകുട്ടിയുടെ ഫോട്ടോ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ
കുട്ടി കന്യാകുമാരി ബീച്ച് ഭാഗത്തേക്ക് നടന്നു പോകുന്നതായി കണ്ടതായും ദക്സാക്ഷി മൊഴികൾ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയെ കണ്ട ഓട്ടോ ഡ്രൈവർക്കൊപ്പം കന്യാകുമാരി ബീച്ച് ഭാഗത്ത് കേരള പോലീസും തമിഴ്നാട് പോലീസും സംയുക്ത പരിശോധന നടത്തി വരികയാണ്.അതോടൊപ്പം പെൺകുട്ടിയുടെ സഹോദരൻ ജോലി ചെയ്യുന്ന ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.