ഡയമണ്ട് ആഭരണങ്ങൾക്ക് വിലക്കുറവുമായി കൊല്ലം ആർ പി മാളിലെ ഹാരിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്

കൊല്ലം : ഹാരിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സും ബ്ലാക്ക് ജിഞ്ചറിന്റെയും  നേതൃത്വത്തിൽ സീ പാലസ് ഹോട്ടലിൽ ആരംഭിച്ച ‘നിറക്കൂട്ട്’ എക്സിബിഷൻ എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.  

കൊല്ലത്തെ പ്രമുഖ ജ്വല്ലറി ശൃംഖലയായ ഹാരിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് എക്സിബിഷന്റെ  മുഖ്യ സംഘാടകർ.

എക്സിബിഷനിൽ സ്വർണ്ണം വെള്ളി ഡയമൻഡ് ആഭരണങ്ങൾ, സ്റ്റേഷനറികൾ, സെറാമിക്, ടെറാക്കോട്ട, വിവിധതരം അച്ചാറുകൾ, കരകൗശല ബസാർ നെയ്ത്ത്, ഹാൻഡ് ബ്ലോക്ക് പ്രിൻ്റുകൾ, എംബ്രോയ്ഡറികൾ, വിവിധതരം കരകൗശല വസ്തുക്കളുടെയും വമ്പിച്ച ശേഖരങ്ങളുണ്ട്.

സ്വർണം, വജ്രം, വെള്ളി  ആഭരണങ്ങൾ എന്നിവയുടെ എക്‌സ്‌ക്ലൂസീവ് എക്‌സിബിഷനും വിൽപനയും ഹാരിസ്  ഗോൾഡൻ ആൻഡ് ഡയമണ്ട്സിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

കൊല്ലം ആർപി മാളിൽ പ്രവർത്തിക്കുന്ന ഹാരിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്  ഷോപ്പിൽ നിന്നും  ഓണക്കാലത്ത് പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
സാധാരണക്കാർക്കും ഡയമണ്ട് ആഭരണങ്ങൾ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡിന്റെയും ഡയമണ്ടിന്റെയും  വേറിട്ട കളക്ഷനുകൾ ആർ പി മാളിലെ  ജ്വല്ലറിയിൽ ഒരുക്കിയിട്ടുള്ളതായി     മാനേജിംഗ് ഡയറക്ടർ സംജാത്  പറഞ്ഞു.