ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമപ്രകാരം നൽകേണ്ട രേഖകൾ വെട്ടി സർക്കാർ

തിരുവനന്തപുരം : ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണവിവരം നൽകാതെ ഒളിച്ചുകളിച്ച് വിവരാകാശ ഉദ്യോഗസ്ഥ. വിവരാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥയും ഡെപ്യൂട്ടി സെക്രട്ടറിയുമായ സുഭാഷിണി തങ്കച്ചി വിവരാവകാശ നിയമപ്രകാരം നൽകിയ റിപ്പോർട്ടിലാണ് നിയമപ്രകാരം നൽകേണ്ടിയിരുന്ന 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കിയത്.

അതേസമയം ഈ വിഷയത്തിൽ സർക്കാർ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നിയമപ്രകാരം കിട്ടാനുള്ള രേഖകൾ കിട്ടിയിട്ടില്ലെങ്കിൽ ആ ഉദ്യോഗസ്ഥരുടെ ഭാഗത്തായിരിക്കും തെറ്റന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ നടന്മാരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പറയുന്ന പേജുകളാണ് ഉദ്യോഗസ്ഥപുറത്തുവിടാതിരുന്നതെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.