ലൈംഗികാരോപണം സിദ്ദീഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു 

കൊച്ചി : ലൈംഗികാരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവച്ചു.  ഇന്ന് രാവിലെ ആണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു കൊണ്ടുള്ള കത്ത് പ്രസിഡന്റ് മോഹൻലാലിന് അയച്ചു നൽകിയത്.
കഴിഞ്ഞദിവസം യുവ നടി സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
സിനിമയെ കുറിച്ച് സംസാരിക്കാനായി വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചത്. ക്രൂര പീഡനമായിരുന്നു സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികമായി തൊഴിക്കുകയും അടിക്കുകയും ചെയ്തു കൊണ്ടായിരുന്നു പീഡനം. പീഡിപ്പിച്ചതിനുശേഷം ആ മുറിയിൽ വച്ച് തന്നെ ഭക്ഷണം കഴിച്ചിട്ടാണ് അയാൾ പുറത്തു പോയതെന്നും നടി പറഞ്ഞു. കരഞ്ഞുകൊണ്ടാണ് നടി വെളിപ്പെടുത്തലുകൾ നടത്തിയത്.

പരാതിയുമായി താൻ സമീപിക്കാത്ത വാതിലുകൾ ഇല്ലെന്നും നടി പറഞ്ഞു. പീഡനം തുറന്ന് പറഞ്ഞതിനാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. സിദ്ധിക്ക് കൊടും ക്രിമിനലാണെന്നും നടി പറഞ്ഞു.