മുകേഷ് നടിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു ആരോപണം

കൊച്ചി : മുകേഷിനെതിരെ വീണ്ടും അതി ഗുരുതര ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ.സുഹൃത്തായ നടിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതര വെളിപ്പെടുത്തലാണ് നടി നടത്തിയിരിക്കുന്നത്.

സന്ധ്യയുടെ വെളിപ്പെടുത്തൽ 

തന്റെ സുഹൃത്തും ജൂനിയർ ആർട്ടിസ്റ്റുമായ നടിയും അച്ഛനും വീട്ടിൽ ഇല്ലാത്ത സമയം നോക്കി മേൽവിലാസം തിരഞ്ഞുപിടിച്ചു നടിയുടെ വീട്ടിൽ ചെല്ലുകയും നടിയുടെ മാതാവിനോട് സൗഹൃദ സഭാഷണം നടത്തുകയും തുടർന്ന് ശരീരത്തിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്നുള്ള ആക്രമണത്തിൽ പകച്ചുപോയ നടിയുടെ അമ്മ മുകേഷിനെ അടിച്ചു പുറത്താക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്

പുറത്തു പറയാൻ കഴിയാത്ത രീതിയിലുള്ള വിവേചനങ്ങളും അതിക്രമങ്ങളും ആണ് ജൂനിയർ ആർട്ടിസ്റ്റുകൾ സിനിമാ ലൊക്കേഷനുകളിൽ  നേരിടുന്നത്.
പ്രതികരിക്കുന്നവരെ സിനിമയിൽ നിന്നും നിഷ്കാസനം ചെയ്യുന്ന ഒരു ലോബി തന്നെ സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണകാര്യത്തിലും, ജോലിയുടെ കൂലി നൽകുന്നതിലും, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ഈ ലോബിയുടെ കൈകടത്തലുകളുണ്ട്.
സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ ഇവർ ആദ്യം ആവശ്യപ്പെടുന്നത് കിടക്ക പങ്കിടാനാണ്. പലരും ചതിക്കുഴികളിൽ വീണാൽ പോലും പുറത്തു പറയാൻ കഴിയാത്ത സാഹചര്യത്തിൽ മാനസിക സമ്മർദ്ദമേറി രക്ഷപ്പെട്ടു പോയവരും, പോകാൻ കഴിയാത്തവരുമായി നൂറുകണക്കിന് ആർട്ടിസ്റ്റുകൾ ഉണ്ട്. ഇതുപോലെ ദുരാനുഭവത്തിലൂടെ കടന്നുപോയ നടിമാർക്ക് ആശ്വാസം നൽകുന്നതാണ് ഹേമാ കമ്മറ്റി റിപ്പോർട്ട് എന്നും സന്ധ്യ പറഞ്ഞു.