കൊച്ചി : മാധ്യമങ്ങളിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച നടിമാർക്കെതിരെ
പരാതി നൽകി ഇടവേള ബാബു.
സംസ്ഥാനപോലീസ് മേധാവിക്കും,സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇമെയിലിലൂടെയാണ് ഇടവേള ബാബു പരാതി നൽകിയത്.
ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ തനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.താൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അഭിഭാഷകന്റെ നിയമോപദേശം തേടിയതിനു ശേഷം കൂടുതൽ നിയമനടപടികളുമായി മുന്നോട്ട്പോകുമെന്നും ഇടവേളബാബു അറിയിച്ചു.