നടി പറഞ്ഞ ദിവസം സിദ്ദീഖ് മസ്കോട്ട് ഹോട്ടലിൽ; സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം : സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പീഡിപ്പിക്കപ്പെട്ട നടി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ മസ്കോട്ട് ഹോട്ടലിൽ വച്ച് സിദ്ദീഖ് തന്നെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.
തുടർന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ നടി പറഞ്ഞ ദിവസം സിദ്ദീഖ് അവിടെ താമസിച്ചിരുന്നതായി രജിസ്റ്ററിൽ കണ്ടെത്തി. സന്ദർശകരുടെ ലിസ്റ്റിൽ നടിയുടെ പേരും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.നടിയുടെ വാദങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് തെളിവുകൾ പുറത്തുവന്നിരിക്കുന്നത്.