മുകേഷിനെ കൈവിടാതെ സിപിഎം ; നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം

തിരുവനന്തപുരം : മുകേഷിനെ സംരക്ഷിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അവൈലബിൾ യോഗത്തിലാണ് മുകേഷ് രാജിവയ്ക്കേണ്ടതില്ലയെന്ന തീരുമാനം ഉണ്ടായത്. നാളെ ചേരുന്ന സമ്പൂർണ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

അതേസമയം ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും മാറ്റിനിർത്താൻ തീരുമാനം ഉണ്ടായി. ചലച്ചിത്ര രൂപീകരണ സമിതിയിൽ മുകേഷിനെ ഉൾപ്പെടുത്തിയാൽ ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകൾ വിട്ടുനിൽക്കുമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു.

മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും ഉള്ള മുകേഷിന്റെ വീടിന് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്.