കൊല്ലം: ചലച്ചിത്ര മേഖലയിൽ നടിമാർക്കെതിരെയുള്ള അതിക്രമങ്ങളെ അടിസ്ഥാനമാക്കി പുറത്തുവന്ന ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും കൊല്ലം എംഎൽഎയുമായ എം മുകേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. രാവിലെ 11ന് ആരംഭിച്ച മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ ഉദ്ഘാടനം ചെയ്തു , ജില്ലാ വൈസ് പ്രസിഡന്റ് എ കെ ഷെരീഫ്, ജില്ലാ സെക്രട്ടറി നജുമുദീൻ അഞ്ചുമുക്ക്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ഷാഹുൽ ഹമീദ്, കൊല്ലം മണ്ഡലം സെക്രട്ടറി സിഎ സാദിഖ് ,നിഷാദ് കരുവ,റഹീം പത്തായക്കല്ല്,അശോകൻ, നിഷാദ് കരുവ, അബ്ദുൽ വഹാബ്, മെഹ്ബൂബ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി