എസ് പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ്, ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി 

മുഖ്യമന്ത്രി പിണറായി വിജയൻ അങ്കിളാണെന്നും യുവതിയോട് എസ് പി സുജിത്ത് പറഞ്ഞു

മലപ്പുറം : വസ്തു തർക്ക പരാതിയുമായി സ്റ്റേഷനിലെത്തിയ  യുവതിയെ  സി.ഐ യും ഡിവൈഎസ്പി യും എസ്.പിയും ബലാൽസംഗം ചെയ്തതായി പരാതി.
മലപ്പുറം മുൻ എസ് പി സുജിത്ത് ദാസ് തിരൂർ ഡിവൈഎസ്പി പി വി ബെന്നി സിഐ വിനോദ് എന്നിവർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപി ക്കും യുവതി പരാതി നൽകി .

2022 ലാണ് വസ്തു സംബന്ധിച്ച പരാതിയുമായി പൊന്നാനി സിഐ വിനോദിനെ കാണാൻ പരാതിക്കാരി സ്റ്റേഷനിൽ എത്തിയത്. പരാതി വാങ്ങിയ സിഐ വിനോദ് അന്വേഷിച്ച് നടപടിയെടുക്കാം എന്ന് ഉറപ്പു നൽകി.
പിറ്റേദിവസം പരാതി അന്വേഷിക്കാനായി വീട്ടിലെത്തിയ സി ഐ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറയുകയും റൂമിൽ കയറിയി വാതിൽ അടയ്ക്കുകയും ചെയ്തു. കേസ്  അന്വേഷണത്തിന്റെ കാര്യം പറഞ്ഞു തുടങ്ങുകയും പെട്ടന്ന് ബലമായി കടന്നുപിടിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുകയുമാണുണ്ടായത്. വീട്ടിൽ കൊച്ചു കുട്ടികളുള്ള സമയത്ത് ആയിരുന്നു അതിക്രമം നടന്നത്.

മാനസികമായി തകർന്നുപോയ യുവതി സി.ഐക്കെതിരെയുള്ള പരാതിയുമായി തിരൂർ ഡിവൈ.എസ് പി വി വി ബെന്നിയെ സമീപിച്ചു. എന്നാൽ അടുത്തദിവസം വീട്ടിലെത്തിയ ബെന്നിയും തന്നെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാൽ കൈതട്ടി മാറ്റി റൂമിന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഇരുവർക്കും എതിരെയുള്ള പരാതിയുമായി മലപ്പുറം എസ്പി സുജിത്ത് ദാസിനെ സമീപിച്ചു. പരാതി വായിച്ച സുജിത്ത് ദാസ് വേണ്ട നടപടികൾ സ്വീകരിക്കാം എന്നും നാളെ വരുമ്പോൾ  ഡ്രൈവറിനെയും കുട്ടിയെയും കൊണ്ടുവരേണ്ട എന്നും അറിയിച്ചു.
പിറ്റേന്ന് വാട്സാപ്പിൽ വിളിച്ച എസ്പി ഉച്ചയ്ക്ക് ക്യാമ്പ് ഓഫീസിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് ക്യാമ്പ് ഓഫീസിൽ എത്തിയ തന്നെ ഒന്നര മണി മുതൽ 4 മണി വരെ  ക്രൂരമായി പീഡിപ്പിച്ചു. മദ്യലഹരിയിൽ ആയിരുന്ന സുജിത്ത് തന്നെയും മദ്യപിക്കാൻ നിർബന്ധിപ്പിച്ചു. എസ്പിയുടെ ഭാഗത്തുനിന്ന് അത്തരം ഒരു ക്രൂരത താൻ പ്രതീക്ഷിച്ചിരുന്നില്ലന്നും യുവതി പറഞ്ഞു.
ഈ വിവരം പുറത്തു പറഞ്ഞാൽ കുട്ടികൾക്ക് ഉമ്മ ഇല്ലാതാകുമെന്നും സുജിത്ത് ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അങ്കിളാണെന്നും മറ്റുള്ള പോലീസ് ഉദ്യോഗസ്ഥർ താൻ പറയുന്നതിനപ്പുറം ചെയ്യില്ല എന്നും യുവതിയോട് പറഞ്ഞു.
തുടർന്ന് വാട്സാപ്പിൽ വീണ്ടും ബന്ധപ്പെട്ട സുജിത്ത് ദാസ് ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെയും തന്റെയും ജീവഭയം കാരണം ക്യാമ്പ് ഓഫീസിൽ എത്തിയ തന്നെ വീണ്ടും അവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. അതിനുശേഷം    കസ്റ്റംസ് ഓഫീസറായ തന്റെ സുഹൃത്തിന് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചെങ്കിലും താൻ സമ്മതിച്ചില്ലന്നും യുവതി പറഞ്ഞു.
സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തതായ വാർത്തകൾ അറിഞ്ഞതിനെ തുടർന്നാണ് യുവതി ധൈര്യമായി പരാതിയുമായി മുന്നോട്ടുവന്നത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും പരാതിക്കാരിയായ സ്ത്രീ മുൻപ് തന്റെ സ്റ്റേഷനിൽ വന്ന് നിരവധി പരാതികൾ നൽകുകയും, പരാതിക്കാരിൽ നിന്ന് പണം ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തത് താൻ അറിയുകയും അതിനെ ചോദ്യം ചെയ്തതുമാണ് ഇവർക്ക് തന്നോടുള്ള വിരോധത്തിന് കാരണം എന്ന് ആരോപണ വിധേയനായ പൊന്നാനി മുൻ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.