ഓണ ചന്ത: സപ്ലൈകോയേക്കാൾ വിലക്കുറവിൽ കൺസ്യൂമർഫെഡിൽ സാധങ്ങൾ

തിരുവനന്തപുരം : സപ്ലൈകോയേക്കാൾ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം കൺസ്യൂമർ ഫെഡ്ഡിൽ നിന്ന്.
കൺസ്യൂമർഫെഡിൽ ഒരു കിലോ പഞ്ചസാരക്ക് വില 27 മാത്രം അതേസമയം പാക്കിംഗ് ചാർജ് ഉൾപ്പെടെ ഒരു കിലോ പഞ്ചസാരയുടെ വില സപ്ലൈകോയിൽ 36 രൂപ. കുറുവ അരി, തുവരപ്പരിപ്പ് തുടങ്ങിയ സാധനങ്ങൾക്കും സപ്ലൈകോയേക്കാൾ വിലക്കുറവാണ്
കൺസ്യൂമർഫെഡിൽ.

ഓണസമയത്തുള്ള വിലക്കയറ്റം മുൻകൂട്ടി കണ്ട് കൺസ്യൂമർഫെഡ് സാധനങ്ങൾ പൊതു വിപണിയിൽ നിന്ന് സംഭരിച്ചിരുന്നു.എന്നാൽ കുടിശ്ശിക ഉള്ളതിനാൽ സപ്ലൈകോയ്ക്ക് പൊതുവിപണിയിൽ നിന്നും സാധനങ്ങൾ സംഭരിക്കാൻ കഴിഞ്ഞില്ല.
വിതരണക്കാർക്ക് നൽകാനുള്ള 580 കോടി കുടിശ്ശികയിൽ 325 കോടി മാത്രമാണ് സർക്കാർ നൽകിയത്.