തൃശ്ശൂർ : വിവാദങ്ങൾ തുടരവേ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചു എഡിജിപി അജിത് കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2023 മെയ് 22 നാണ് എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് വിജ്ഞാൻ ഭാരതിയുടെ ചുമതല ഉണ്ടായിരുന്ന ആർഎസ്എസ് നേതാവ് ജയകുമാറിന്റെ വാഹനത്തിൽ എത്തിയാണ് ആർഎസ്എസ് നേതാവ് ദത്തോത്രയുമായി കൂടിക്കാഴ്ച നടത്തിയത്.
ആർഎസ്എസ് നേതാവുമായി എഡിജിപി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ആയിരുന്നു.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സിപിഎം ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി അതിനെ ചുമതല നൽകിയത് എഡിജിപി അജിത് കുമാറിനെ ആയിരുന്നെന്നും, പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
തൃശ്ശൂർ പൂര ദിവസങ്ങളിൽ നടന്ന അസ്വാഭാവിക പ്രശ്നങ്ങൾ പോലീസ് മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പൂരം അട്ടിമറിച്ചതിന്റെ റിപ്പോർട്ട് ഒരു മാസത്തിനകം പുറത്തു വിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഇതുവരെയും റിപ്പോർട്ട് പുറത്തുവരാത്തത് ബിജെപിയെ സഹായിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.