മലപ്പുറം : സുജിത്ത് ദാസനെതിരെ വെളിപ്പെടുത്തലുമായി സൈബർ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം പുറത്ത്. പി വി അൻവറിന്റെ ആരോപണങ്ങൾ ശരി വയ്ക്കുകയാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
ആഭ്യന്തര സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം മാത്രമേ സംസ്ഥാനത്ത് ഫോണുകൾ ചോർത്താവൂ എന്ന നിയമം നിലനിൽക്കെയാണ് അതിലെ നിയമപഴുതകൾ ഉപയോഗിച്ച് സുജിത്ത് ദാസ് ഫോൺ കോളുകൾ ചോർത്തിതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ എസ്പി മാർക്ക് സംശയമുള്ളവരുടെ കോളുകൾ പരിശോധിക്കാം. മുൻകരുതൽ നടപടി എന്ന നിലയിലാണ് ഫോൺ വിളികൾ ചോർത്തുന്നത് . എന്നാൽ മാവോവാദികളുടെ പേരിൽ ചോർത്തുന്നത് സ്വർണ്ണക്കടത്തുകാരുടെയും മറ്റു പ്രധാനപ്പെട്ട ബിസിനസുകാരുടെയും ഫോണുകൾ ആണെന്നാണ് പുറത്തുവന്ന ഉദ്യോഗസ്ഥരുടെ സംഭാഷണ സന്ദേശത്തിൽ ഉള്ളത്.
ഗൾഫിൽ നിന്ന് നിയമവിധേയമായി കേരളത്തിലേക്ക് കൊണ്ടുവരുന്ന റോ സ്വർണ്ണം ആഭരണങ്ങളാക്കി തിരികെ അയക്കുമ്പോൾ ഒറിജിനൽ സ്വർണം എന്ന രീതിയിൽ റോൾഡ് ഗോൾഡ് കയറ്റിവിടുന്നു. അപ്രൈസറുടെ സർട്ടിഫിക്കറ്റോട് കൂടിയാണ് സ്വർണം തിരികെ കയറ്റി അയക്കുന്നത്.
ഔദ്യോഗിക അപ്രൈസറായ ഉണ്ണികൃഷ്ണന്റെ സഹായത്തോടെയാണ് തട്ടിപ്പുകൾ നടന്നുവന്നിരുന്നതെന്നും ഉദ്യോഗസ്ഥന്റെ സംഭാഷണത്തിൽ വ്യക്തമാകുന്നു.