മലപ്പുറം : പി വി അൻവറിന്റെ ആരോപണത്തെ തുടർന്ന് മലപ്പുറം പോലീസിൽ അഴിച്ചുപണി.
പി വി അൻവറുമായി കൊമ്പ് കോർത്ത മലപ്പുറം എസ്പി. എസ്. ശശിധരനെയും പീഡനാരോപണത്തിൾപ്പെട്ട ഡിവൈഎസ്പി വി. വി ബെന്നി ഉൾപ്പെടെ ജില്ലയിലെ 7 ഡിവൈഎസ്പി മാർക്കും സ്ഥലംമാറ്റം.
മൂട്ടിൽ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ വി.വി ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.
പ്രേംജിത്ത്, സാജു കെ എബ്രഹാം, കെ.ബൈജു, എം.ഷിബു, പി.സന്തോഷ്, പി കെ അബ്ദുൽ ബഷീർ, മൂസ വല്ലക്കോടൻ എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച മറ്റ് ഡിവൈഎസ്പി മാർ
Next Post